ആലുവ: കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമായിരുന്ന ആലുവ ലാർജ് ക്ളസ്റ്ററിൽ ഇന്നലെ രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 21 വയസുകാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കും 42 വയസുകാരനായ എടത്തല സ്വദേശിക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് എടത്തല, കീഴ്മാട്, ചൂർണിക്കര ഒഴികെയുള്ള ആലുവ നഗരസഭ, കടുങ്ങല്ലൂർ, ചെങ്ങമനാട്, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ കർഫ്യു ഭാഗീകമായി പിൻവലിച്ചിരുന്നു. എടത്തല പഞ്ചായത്തിൽ ആകെ രോഗം ബാധിച്ച 78 പേരിൽ 22 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം രോഗമുക്തി നേടി. ഇന്നലെ മാത്രം എട്ട് പേർ ആശുപത്രി വിട്ടു.