boat
ബ്രോ ഗ്യാങ്ങിന്റെ സ്പീഡ് ബോട്ട്

കോലഞ്ചേരി: പാലയ്ക്കാമറ്റത്തെ ജനങ്ങൾക്ക് പ്രളയത്തിനൊപ്പം മുന്നേറാൻ ബ്രോ ഗ്യാങ്ങിന്റെ സ്പീഡ് ബോട്ട് റെഡി. നാടിനു സഹായമായി സ്പീഡ് ബോട്ട് നിർമ്മിക്കുന്നത് കോലഞ്ചേരി പാലയ്ക്കാമറ്റം സ്വദേശി പോൾ ഗ്ലാഡ്‌സണും സുഹൃത്തുക്കളുമാണ് .ഒരു വർഷമായി നിർമാണ പ്രവർത്തനത്തിലാണിവർ.മേഖലയിലെ കൂട്ടായ്മയാണ് ബ്രോ ഗ്യാങ്ങ്. മുൻ വർഷങ്ങളിലെ പ്രളയങ്ങളിൽ വളങ്ങളുടെ ലഭ്യത കുറവ് ഏറെയുണ്ടായ നാടാണ് പാലയ്ക്കാമ​റ്റം. മൂവാറ്റുപുഴയാർ പാലയ്ക്കാമ​റ്റം ഭാഗങ്ങളിലൂടെ ഒഴുകാത്തതിനാൽ തന്നെ പ്രളയ കാലങ്ങളിലൊഴികെ, വള്ളങ്ങളുടെ ആവശ്യകത ഇല്ലാത്തതിനാലാണ് മുൻ വർഷങ്ങളിൽ കൂടുതൽ വള്ളങ്ങൾ പാലയ്ക്കാമ​റ്റം പ്രദേശത്ത് ഇല്ലാതിരുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തമായൊരു സ്പീഡ് ബോട്ട് എന്ന ആശയം പോളിനും, സുഹൃത്തുക്കൾക്കുമുദിച്ചത്.ഒരു വർഷമായി തുടങ്ങിയ നിർമ്മാണം ഏറെക്കുറേ പൂർത്തിയായി. പൂർണമായും സ്​റ്റീൽ ബോഡിയിലാണ് ബോട്ട് നിർമ്മിച്ചത്. 6 മുതൽ 8 പേർക്ക് വരെ കയറാവുന്നതാണ് ബോട്ട്. എൻജിൻ ഘടിപ്പിച്ച ശേഷം ഉടനെ പുറത്തിറക്കും.