അങ്കമാലി: ചികിത്സയിലിരിക്കെ മരിച്ച നായത്തോട് പാറക്കോട്ടായിൽ അയ്യപ്പന്റെ (82) സ്രവം കൂടുതൽ പരിശോധനകൾക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. അയ്യപ്പന്റെ ആദ്യ കൊവിഡ് പരിശോധനാഫലം പോസിറ്റീവും തുടർ പരിശോധനയിൽ നെഗറ്റീവുമായിരുന്നു. അങ്കമാലിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: തങ്കമ്മ. മക്കൾ: ഉദയൻ, സാജു, ഷീജ. മരുമക്കൾ: രജനി, ശശി, പരേതയായ ഷൈനി.