കൊച്ചി: കലൂർ ആസാദ് റോഡിൽ ചെറുപിള്ളി റോഡിൽ ഗോകുലം വീട്ടിൽ പരേതരായ ഗോകുലനാഥ മേനോന്റെയും വിജയലക്ഷ്മിയുടെയും മകൻ കെ. ബാലകൃഷ്ണൻ (ബാബു 53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. ഭാരതീയ ജനതാ യുവമോർച്ച എറണാകുളം മുൻ ജില്ലാ ഉപാദ്ധ്യക്ഷൻ, പാർട്ടിയുടെ മണ്ഡലത്തിലെ വിവിധ ചുമതലകൾ എന്നിവ വഹിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. മിനി ഗോപിനാഥൻ ( സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കൗൺസൽ). മകൾ: സേതുലക്ഷ്മി (എട്ടാം ക്ലാസ് വിദ്യാർത്ഥിനി, സരസ്വതി വിദ്യാനികേതൻ എളമക്കര). സഹോദരങ്ങൾ: പരേതനായ കെ. ബാലചന്ദ്രൻ, കെ. രാജശേഖരൻ.