കാലടി: കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് ഇടിഞ്ഞുവീണ മതിൽക്കെട്ടിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. നടുവട്ടം കുന്നിലങ്ങാടി സ്വദേശി പള്ളിയാനവീട്ടിൽ സുധാകരന്റെ മകൻ നിഖിലാണ് (30) മരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി ശനിയാഴ്ച രാത്രി നടുവട്ടം കവലയിലായിരുന്നു അപകടം. തലയ്ക്കും നടുവിനും ഗുരുതര പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഉച്ചകഴിഞ്ഞ്. മാതാവ്: സുജ.