കൊച്ചി: കൊവിഡ് പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂർ കാമിയമ്പാട്ട് ലീലാമണിയമ്മ (71) നിര്യാതയായി. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ.ഐ.വി ലാബിലേക്കയച്ചു. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 9.10 നാണ് മരിച്ചത്.