കൊച്ചി: മുല്ലപ്പെരിയാർ ഉൾപ്പെടെ ഇടുക്കിയിലെ ഡാമുകൾ തകർന്നാലുണ്ടാകാൻ സാദ്ധ്യതയുള്ള
വൻദുരന്തം ഒഴിവാക്കാനായി മുല്ലപ്പെരിയാർ പ്രക്ഷോഭസമിതി സ്വീകരിക്കുന്ന എല്ലാ പരിപാടികളോടും സഹകരിക്കാൻ കേരള പീപ്പിൾസ് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും മുല്ലപ്പെരിയാർ ഡാം പൊളിച്ചു കളയണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി ചേർന്ന യോഗത്തിൽ ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ, സംസ്ഥാന സെക്രട്ടറിമാരായ കൊട്ടിയോടി വിശ്വനാഥൻ, കുമ്പളം സോളമൻ, കെ.ആർ. മീന, പി. സുദേവൻ, അഡ്വ. എ.ഇ. അലിയാർ, അഡ്വ. പീറ്റർ ബാബു, ജയറാം രാഘവൻ, ജെയ്‌സൺ പൂങ്കുന്നേൽ, കെ. വിജയൻ, കെ.ജി. സെബാസ്റ്റ്യൻ, രാഘവൻ അയ്യമ്പിള്ളി എന്നിവർ പങ്കെടുത്തു.