കോലഞ്ചേരി: വീട്ടിലിരുന്ന് കാണാം 'ഇ ഡോക്ടറെ'.കൊവിഡ് കാലത്ത് മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ ആശങ്കയോടെയാണ് ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും പോകുന്നത്. പലപ്പോഴും വൈറസ് പടരുന്നത് ഇത്തരം സ്ഥലങ്ങളിൽ നിന്നുമാകാം. ഇത്തരം ആശങ്കകൾക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണിപ്പോൾ.
ഓൺലൈൻ കൺസൾട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടൻ ഡൗൺലോഡ് ചെയ്യാം. ഇ സഞ്ജീവനി ഒപിഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിൻ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി 1056 / 0471 2552056 എന്ന ദിശ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
ഓൺലൈൻ ഡോക്ടർ
വീട്ടിലിരുന്ന് ഓൺലൈനിൽ ഡോക്ടറെ കാണാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവിൽ വന്നു. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് ഇവയിൽ ഏതെങ്കിലുമൊന്നും ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണമെന്ന് മാത്രം.esanjeevaniopd.in/kerala എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം.
സേവനങ്ങൾക്കു വേണ്ടി
esanjeevaniopd.in/kerala വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ടോക്കൺ എടുക്കണം
എസ്.എം.എസ് നോട്ടിഫിക്കേഷൻ വന്നതിനു ശേഷം esanjeevaniopd ലോഗിൻ ചെയ്യുക
ക്യൂ വഴി പരിശോധനാ മുറിയിൽ പ്രവേശിച്ച ശേഷം 'കോൾ നൗ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക
വീഡിയോകോൾ വഴി ഡോക്ടറുടെ പരിശോധന. ശേഷം മരുന്നുകൾ കുറുപ്പടിയായി നൽകും
മരുന്നുകളുടെ കുറിപ്പടികൾ ഡൗൺലോഡ് ചെയ്യാം