charity
എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് നൽകുന്ന ടിവിയുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് എം.എം.അഷ്റഫ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി നിർധന വിദ്യാർത്ഥികൾക്ക് എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി സൗജന്യമായി ടിവി വിതരണം ചെയ്തു. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് എം.എം.അഷ്റഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം.ലിയാഖത്ത് അലി ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അഡ്വ.വി.എസ്. സെയ്തുമുഹമ്മദ് ,ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ഇസ്മായിൽ,എം.ഇ.എസ്. കുന്നുകര കോളേജ് ചെയർമാൻ കെ എം ഖാലിദ്, താലൂക്ക് ഭാരവാഹികളായ എ.ഹൈദ്രോസ് ,അഡ്വ.എം.എം .സലിം, കെ.എച്ച്.ഷംസുദ്ദീൻ, അഡ്വ.ഇസ്മയിൽ ഖാൻ , മക്കാർ അബ്ദുറഹ്മാൻ, എം.ബി. സിദ്ദീഖ്, കെ.എ.ഹബീബ്, ഖലീൽ തുടങ്ങിയവർ സംസാരിച്ചു.