• സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ
കൊച്ചി: ലോകത്തിന്റെ പ്രിയപ്പെട്ട ജുവല്ലർ ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം തൃശൂർ റൗണ്ട് ഈസ്റ്റിൽ ആഗസ്റ്റ് 12, ബുധനാഴ്ച പ്രവർത്തനമാരംഭിക്കും. പഴയ സപ്‌ന തിയ്യറ്ററിനരികിലാണ് ഷോറൂം.
റെക്കാഡുകൾ മറികടന്ന് പ്രതിദിനം സ്വർണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമായ സ്വർണം ഹോൾസെയിൽ നിരക്കിലാണ് ഇവിടെ ലഭ്യമാക്കുന്നത്.
ദിവസവും വൈകീട്ട് 5 മണിയ്ക്ക് ശേഷം റീട്ടെയിൽ വ്യാപാരികൾക്ക് ഹോൾസെയിൽ റേറ്റിന് വാങ്ങുന്നതിനുള്ള സൗകര്യവും ഷോറൂമിലുണ്ട്.
സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകൾ, പേൾ ജുവല്ലറി തുടങ്ങി ജോയ്ആലൂക്കാസിന്റെ വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരമാണ് പുതിയ ഷോറൂമിലുള്ളത്.
വേദ ടെംപിൾ ജുവല്ലറി, ആന്റിക് കളക്ഷൻസ്, കിഡ്‌സ് കളക്ഷൻസ്, ടർക്കിഷ് ജുവല്ലറി, മോഡേൺ കണ്ടംപ്രറി കളക്ഷൻ, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, രത്‌ന പ്രഷ്യസ് സ്റ്റോൺ ജുവല്ലറി തുടങ്ങിയവും പുതിയ ഡയമണ്ട് കളക്ഷനുകളും ലഭ്യമാണ്.
വിവാഹ ഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഉയർന്ന മൂല്യവും ഉടൻ പണവും ജോയ്ആലുക്കാസ് ഉറപ്പ് നൽകുന്നു.