മുവാറ്റുപുഴ: നഗരസഭ 2020-21 പദ്ധതി പ്രകാരം 7,74,38,198 രൂപയുടെ പദ്ധതിയ്ക്ക് ഡി.പി.സിയുടെ അംഗീകാരം ലഭിച്ചതായി ചെയർപേഴ്‌സൺ ഉഷ ശശീധരനും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എ.സഹീറും അറിയിച്ചു.
ക്രമറ്റോറിയം അനക്‌സ് സ്മൃതികുടീരം പൂർത്തീകരണത്തിനായി 30 ലക്ഷം, ഷീ ലോഡ്ജ് പൂർത്തീകരണത്തിന് 7 ലക്ഷം, ജനറൽ ആശുപത്രിയിലെ കീമോതിറാപ്പി, ഡയാലസീസ് ഐക്യു ടെസ്റ്റ്-സൈക്യാട്രി മരുന്ന്, ജീവിതശൈലി രോഗ മരുന്ന്, പാലിയേറ്റീവ് എന്നിവക്ക് 30 ലക്ഷം രൂപ തുടങ്ങിയവക്കും അംഗീകാരമായി.കീമോതെറാപ്പി യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനായി 40 ലക്ഷം രൂപ സംസ്ഥാന ഗവണ്മെന്റ് പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഹോമിയോ ആശുപത്രി കമ്പ്യൂട്ടർ, കസേര, മരുന്ന് എന്നിവയ്ക്ക് 11.6 ലക്ഷം രൂപ, ആയുർവേദ ആശുപത്രിയ്ക്ക് 7 ലക്ഷം രൂപയുടേയും അനുമതിയായി . കുടിവെള്ള പദ്ധതിയ്ക്ക് 10 ലക്ഷം, ഡംമ്പിംഗ് യാർഡിന് 18 ലക്ഷം.
റോഡുകൾക്ക് 1.12 കോടി
എല്ലാ വാർഡുകളിലേയും റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കുന്നതിനായി 4 ലക്ഷം വീതം 28 വാർഡുകൾക്കായി 1.12 കോടി രൂപയുടെ അനുമതി ലഭിച്ചു. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കൃഷി - മൃഗസംരക്ഷണം-മത്സ്യ കൃഷി എന്നിവയ്ക്ക് 58,60,000/- രൂപ.
വിവിധ വാർഡുകളിലേക്ക് ചെന്നുചേരുന്ന പൊതു റോഡുകൾക്കായി 3.30 കോടി രൂപയുടേയും അനുമതി കിട്ടി. ഫാസ്റ്റ് ട്രാക്കിൽപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കി റോഡുകൾ നവീകരിക്കും.
അങ്കണവാടിക്ക് പ്രത്യേക പരിഗണന
അങ്കണവാടികളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് 10 ലക്ഷം, അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം, ജീവനക്കാർക്ക് ഓണറേറിയം എന്നിവക്ക് 32 ലക്ഷം, സ്‌കൂളുകൾക്ക് ഫർണിച്ചർ വാങ്ങുന്നതിനും, ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി 30.55 ലക്ഷം, ലൈഫ് പദ്ധതി (പി.എം.എ.വൈ) പദ്ധതിയ്ക്ക് 81 ലക്ഷം രൂപ എന്നിവയ്ക്കും അംഗീകാരം ലഭിച്ചു.
ടെണ്ടർ നടപടികളായി ഉടൻ പൂർത്തിയാക്കും
അംഗീകാരം കിട്ടിയ പ്രവർത്തികളുടെ ടെണ്ടർ നടപടികളായി ഉടൻ പൂർത്തിയാക്കാൻ നടപടികളെടുക്കും . ഷീ ലോഡ്ജ്, അങ്കണവാടികൾ 4 , 20, 16 വാർഡുകളിൽ നിർമ്മാണം പൂർത്തിയായത് ഇൗ മാസം അവസാന വാരം തുറന്ന് കൊടുക്കും.