ആലുവ: ദേശീയപാതയിൽ അങ്കമാലി മുതൽ പറമ്പയം വരെയുള്ള ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള വൻകുഴികൾ അടയ്ക്കാൻ അടിയന്തര നടപടി വേണമെന്ന് യു.ഡി.എഫ് ചെയർമാൻ ബെന്നി ബഹനാൻ എം.പി എൻ.എച്ച് അധികൃതരോട് ആവശ്യപ്പെട്ടു. ശക്തമായ മഴയിൽ കുഴികൾ തിരിച്ചറിയാതെ ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. ദേശീയപാതയുടെ ഇരുവശവും വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ കാനകൾ സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.