തൃപ്പൂണിത്തുറ: വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് പുതുക്കിപ്പണിതു. എന്നാൽ റോഡ് നന്നായതല്ലാതെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല ! ഒറ്റമഴയിൽ പാത വെള്ളത്തിലാകുന്ന അവസ്ഥ. കഴിഞ്ഞ ദിവസം പെയ്തമഴയിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.മേക്കര ഓന്തിക്കാട് പ്രദേശത്തെ റോഡ് നവീകരണമാണ് അടിമുടി പാളിപ്പോയത്.ഇതോടെ പ്രദേശവാസികളെല്ലാം ദുരിതത്തിലായിരിക്കുകയാണ്.റോഡ് നിർമ്മിച്ചതിലെ അപാകതയാണ് ദുരിതത്തിനു കാരണമെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. നിവീകരണത്തിന്റെ ഭാഗമായി ടൈൽ വിരിച്ചപ്പോൾ ഈ ഭാഗം മണ്ണിട്ടുയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചില്ല. നാട്ടുകാർ പറയുന്നു.മഴക്കാലത്ത് റോഡിൽ മൂന്നടി വരെ വെള്ളം ഉയരും. പ്രധാന റോഡിലെത്താൻ ഇത് നീന്തിക്കടക്കണം.പായലുകൾ നിറഞ്ഞതിനാൽ കുള അട്ടയുടെ ശല്യവുവുണ്ട്. അടിയന്തരമായി റോഡ് ഉയർത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.