കിഴക്കമ്പലം: മഴ ശക്തമായതോടെ കടമ്പ്രയാർ ടൂറിസം പ്രദേശം വെള്ളത്തിൽ മുങ്ങി. കടമ്പ്രയാറിനോട് ചേർന്നുള്ള നടപ്പാത പൂർണമായും വെള്ളം കയറിയ നിലയിലാണ്. ഇതോടെ ഇവിടേക്ക് ആളുകൾ ഇറങ്ങാതിരിക്കാൻ നടപ്പാത അടച്ചു കെട്ടി. ടൂറിസം പ്രദേശത്തെ റസ്റ്റോറന്റിലും, ബോട്ടുകളിലും വെള്ളം നിറഞ്ഞ നിലയിലാണ്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ വെള്ളം കയറിയിരുന്നു. വെള്ളം ഉയരുന്നതോടെ നടപ്പാതയ്ക്ക് സമീപം സ്ഥാപിച്ച കൈവരികൾ തുരുമ്പെടുത്ത നശിച്ച അവസ്ഥയിലാണ്.