കൊച്ചി: രാജമല പെട്ടിമുടിയിലും കരിപ്പൂർ വിമാനത്താവളത്തിലും ഉണ്ടായ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. കൊവിഡിനൊപ്പമെത്തിയ ദുരന്തം പലരുടെയും സ്വപ്നങ്ങളിലാണ് കരിനിഴൽ വീഴ്ത്തിയത്. പുതിയജീവിതം കെട്ടിപ്പടുക്കാനും സ്വയംആശ്വാസം കണ്ടെത്താനും ഇരകളുടെ കുടുംബത്തിന് ഇപ്പോൾ വേണ്ടത് സുരക്ഷിതത്വബോധവും സഹായധനവുമാണ്. എസ്.ആർ.പിയും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണ്. പ്രിയപ്പെട്ടവരുടെ വേർപാടിൽ അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.