കാലടി: കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്ക് ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി, പ്ലസ് ടു ,സി.ബി.എസ്.സി ,ഐ.സി.എസ്.ഇ, പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളിൽ നിന്നും കാഷ് അവാർഡിനും മാരകരോഗം ബാധിച്ച സഹകാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .വിദ്യാർത്ഥികൾ അപേക്ഷകൾ ആഗസ്റ്റ് പതിനഞ്ചിനു മുൻപായി മാർക്ക് ലിസ്റ്റ്കോപ്പി ,ഫോട്ടോസഹിതം ബാങ്കിന്റെ അഡ്രസിൽ അയക്കണം. ചികിത്സാ സഹായത്തിനുള്ള അപേക്ഷകർ ബാങ്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡന്റ് ശശിധരൻ അറിയിച്ചു.