കൊച്ചി: പട്ടികജാതി, പട്ടികവർഗക്കാരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആദി ദ്രാവിഡ സാംസ്‌കാരിക സഭ മദ്ധ്യമേഖല സെക്രട്ടറി കെ. സോമൻ പറവൂർ ആവശ്യപ്പെട്ടു. പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി ജാതീയവിവേചനം കാണിച്ചു. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ നിർദ്ധനരും പിന്നാക്ക ജാതിക്കാരുമായതിനാലാണ് കുറഞ്ഞ ധനസഹായം പ്രഖ്യാപിച്ചതെന്ന് കെ. സോമൻ ആരോപിച്ചു.