cpi-paravur-
കർഷകദ്രോഹ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് നിവേദനം നൽകുന്നു

പറവൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭയും ഭാരതീയ ഖേദ് മസ്ദൂർ യൂണിയനും സംയുക്തമായി താലൂക്ക് ആസ്ഥാനത്തും വില്ലേജുകളിലും നിവേദനങ്ങൾ സമർപ്പിച്ചു. കാർഷിക ഗ്രാമീണ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തോടനുബന്ധമായാണ് ജില്ലാ കളക്ടർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് നിവേദനം നൽകിയത്. പറവൂർ തഹസിൽദാർ, പറവൂർ, മൂത്തകുന്നം, കോട്ടുവള്ളി, ഏഴിക്കര, പുത്തൻവേലിക്കര, വടക്കേക്കര എന്നീ വില്ലേജ് ഓഫീസർമാർ എന്നിവർക്കാണ് നിവേദനം നൽകിയത്.