vyapari-paravur-
വ്യാപാരിദിനാചരണത്തിന്റെ ഭാഗമായി പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി പതാക ഉയർത്തുന്നു.

പറവൂർ: പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷന്റേയും പറവൂർ താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാരിദിനം ആചരിച്ചു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി.ബി. പ്രമോദ്, ട്രഷറർ രാജു ജോസ്, വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ.എസ്. ശ്രീനിവാസ്, ട്രഷറർ കെ.എ. ജോഷി തുടങ്ങിയവർ പങ്കെടുത്തു.