sndp
എളങ്കുന്നപ്പുഴ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണം വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം 2608-ാം നമ്പർ എളങ്കുന്നപ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വിതരണം വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ പി ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി ശശിധരൻ, വൈസ് പ്രസിഡന്റ് കെ.സി സുരേഷ് കുമാർ , വനിതാ സംഘം പ്രസിഡന്റ് കൈരളി സുധീശൻ, ബേബി ശശിധരൻ, കെ കെ രത്‌നൻ എന്നിവർ സംസാരിച്ചു.