പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കോണം പടിഞ്ഞാറ് ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് രോഗ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സി.കെ. ടെൽഫി മുൻ ശാഖാ പ്രസിഡന്റ് പി.ഡി. രാജഗോപാലിന് നൽകി ഉദ്ഘാടനം ചെയ്തു. ഒ.ആർ. ഷൈജു, കെ.ആർ. രാജീവൻ, ടി.കെ. രാഗേഷ്, സി.പി. സതീശൻ, പ്രജിത്ത് മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.