കൊച്ചി: കേരള കത്തോലിക്കാ മെത്രാൻസമിതി (കെ.സി.ബി.സി) ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവും പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (പി.ഒ.സി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു.

കെ.സി.ബി.സി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റെടുത്തത്.
ഫാ. വർഗീസ് വള്ളിക്കാട്ട് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഫാ. പാലയ്ക്കാപ്പിള്ളി ചുമതലയേറ്റത്. ആറുവർഷത്തെ സേവനത്തിനുശേഷം ഫാ. വള്ളിക്കാട്ട് തിരുവല്ല അതിരൂപതയുടെ ഹൈറേഞ്ച് മിഷന്റെ ചുമതല ഏറ്റെടുക്കും. യാത്രഅയപ്പിൽ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ്പുമാരായ ഡോ. ജോസഫ് കരിയിൽ, യൂഹാനോൻ തിയഡോഷ്യസ്, ഡോ. ജെയിംസ് ആനാപറമ്പിൽ, ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ. ജോഷി മയ്യാറ്റിൽ, ഫാ. ഡോ. ജോൺസൺ പുതുശേരി, ഫാ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.