കാലടി : ഡി.വൈ.എഫ്.ഐ കാലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് പലവഞ്ചനം വസ്തുക്കൾ ശേഖരിച്ചു നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രിൻസികുര്യാക്കോസ് സഹായം ടോമി പള്ളിപ്പാടനിൽ നിന്നും ഏറ്റുവാങ്ങി . ഒരു ലോഡ് പലവഞ്ചനങ്ങൾ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിക്കുകയായിരുന്നു.