അങ്കമാലി: ചമ്പന്നൂർ അന്ധൻ കമ്പനിറോഡ് നഗരസഭ കൗൺസിൽ അഡ്വ. സാജി ജോസഫിന്റെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചമ്പന്നൂരിലെ മറ്റെല്ലാറോഡുകളും വെള്ളത്തിൽ മുങ്ങിയപ്പോൾ ഏക ആശ്രയം ഈ റോഡായിുന്നു. വർഷങ്ങളായി സിഡ്‌കോന്റെ കൈവശമാണ് ഈ റോഡ്. പണമില്ലന്ന് പറഞ്ഞ് സിഡ്‌കൊ കാലങ്ങളായി അറ്റകുറ്റപണിൾ നടത്താറില്ല.റോഡ് നഗരസഭക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടും സിഡ്‌കൊ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭ കണ്ടിജൻസി ജീവനക്കാരുടെ സഹായത്തോടെ ഈ റോഡിന്റെ അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കിയത്.