കൊച്ചി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ ആലുവ സ്വദേശി കെ.എം. ഷിയാസിനെ എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി വസതിയിലെത്തി ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.എം. അഷ്റഫ് ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി കെ.എം. ലിയാക്കത്തലി ഖാൻ, ട്രഷറർ അഡ്വ.വി.എസ്. സെയ്തുമുഹമ്മദ് , പി.കെ.എ. ജബ്ബാർ കെ.എം. ഖാലിദ്, കെ.എച്ച്. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു