നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്ത് കുറുമശേരി കരയിൽ ഏഴാം വാർഡിൽ വൃന്ദാവനം വീട്ടിൽ പി.എൽ. വിലാസിനിയമ്മ 16.8 സെന്റ് സ്ഥലവും രണ്ടു നില വീടും സേവാഭാരതി ദാനം നൽകി. മാണിക്യമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്നു വിലാസിനിയമ്മ. ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം സാമൂഹ്യ സേവനത്തിനിറങ്ങി.
ചടങ്ങിൽ സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ റിട്ട:മേജർ ഡോ: ജ്യോതിഷ് ആർ. നായർ, പാറക്കടവ് സുകർമ്മ വികാസ്‌കേന്ദ്രം നിർമ്മാണ കമ്മിറ്റി അദ്ധ്യക്ഷൻ ഡോ: എം.എൻ. വെങ്കിടേശ്വരൻ, സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, ഉപാദ്ധ്യക്ഷൻമാരായ എ.ആർ. അനിൽകുമാർ, കുഞ്ഞിരാമൻ പുതുശേരി, രാജേന്ദ്രൻ, സി.എൻ. ശശിധരൻ എന്നിവർ ചേർന്ന് ദാനം ചെയ്ത ഭൂമിയുടെ ആധാരം ഏറ്റുവാങ്ങി.