പറവൂർ: കേരളത്തെ സ്വർണ്ണ കള്ളകടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമാക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ പറഞ്ഞു. പറവൂർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. പറവൂർ മണ്ഡലം പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ. മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. സജീവ്, ആഷിക് തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ പേരെ മത്സരിപ്പിക്കാനും സ്ഥാനാർത്ഥി നിർണയനത്തിനുമായി ഇരുപത്തിയെന്നംഗ കൗൺസിൽ രൂപീകരിച്ചു.