കൊച്ചി: ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണത്തിനു വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജലജീവൻ പദ്ധതി അതേരൂപത്തിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് സി.പി.ഐ.(എം.എൽ) റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു. കുടിവെള്ള വിതരണത്തിന്റെ ചുമതലയിൽ നിന്നും സർക്കാർ പിന്മാറുകയും അതിന്റെ മുഴുവൻ ബാദ്ധ്യതയും ഗ്രാമീണരായ ഗുണഭോക്താക്കളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും ചുമലിൽ കെട്ടിവക്കുന്നതിനുമുള്ള പദ്ധതിയാണിത്. കുടിവെള്ള വിതരണം സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നീക്കത്തെ കുറിച്ച് ഇന്ന് വൈകിട്ട് മൂന്നിന് വെബിനാൽ നടത്തുമെന്ന് പി.സി.ഉണ്ണിച്ചെക്കൻ പറഞ്ഞു.