cpi
മൂവാറ്റുപുഴ നഗരസഭയിലെ ഓൺ ലൈൻ വികസന രേഖ വെബ് സൈറ്റ് പ്രകാശനം എൻ.അരുൺ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ വികസനരേഖാ വെബ് സൈറ്റ് പ്രകാശനം ചെയ്തു. മൂവാറ്റുപുഴ നഗരസഭയുടെ എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വികസന നിർദേശങ്ങളും വിമർശനങ്ങളും ഓരോ വ്യക്തികൾക്കും ഫോണിലൂടെ അറിയിക്കത്തക്കവിധമാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.അരുൺ വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, കെ.എ.നവാസ്, കെ.എ. സനീർ, വി.കെ മണി, കൗൺസിലർമാരായ പി.വൈ.നൂറുദ്ദീൻ, കെ.ബി.ബിനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.