മൂവാറ്റുപുഴ: അടൂപ്പറമ്പ് മൈത്രി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവത്കരണവും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്തി .വിതരണോദ്ഘാടനം ഡോ.സൈദാബീവി നിർവഹിച്ചു. പുളിങ്ങനാൽ ഹോമിയോ ക്ലിനിക്കിന്റെ സഹകരണത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷാജി വെട്ടുകാട്ടിൽ , സെക്രട്ടറി കെ ജി പ്രദീപ്, ബഷീർ പുളിങ്ങനാൽ എന്നിവർസംസാരിച്ചു.