കൊച്ചി: രവിപുരം പൗരസമിതി ടെമ്പിൾ ട്രസ്റ്റിന്റെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8. 30ന് തന്ത്രി പുലിയന്നൂർ ഹരിനാരായണന്റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യ അഭിഷേകം നടക്കും. ചിങ്ങം ഒന്നിന് തിങ്കളാഴ്ച രാവിലെ 8. 30 ന് മേൽശാന്തിയുടെ കാർമികത്വത്തിൽ നിറപുത്തരി ഉണ്ടാവും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.