മൂവാറ്റുപുഴ: സേഫ് ഓട്ടോ റൈഡ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 13- ഓളം വരുന്ന ഓട്ടോ സ്റ്റാന്റുകളിലെ 350- ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സാനിറ്റൈസറും അവ വക്കുന്നതിനുള്ള സ്റ്റാന്റുകളും വിതരണം ചെയ്തു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂവാറ്റുപുഴ നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ: വിജു ചക്കാലക്കൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഉഷ ശശീധരൻ. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ലയൺസ് ക്ലബ്ബ് മുൻ ഗവർണർ ഡോ: ബിനോയ് മത്തായി, റീജിയൺ ചെയർപേഴ്സൺ വി.ടി. മത്തായി, മുൻ നഗരസഭ കൗൺസിലർ പി.എം.ഇബ്രാഹിം,ലയൺസ് ക്ലബ്ബ് സെക്രട്ടറി സ്മിത്ത് വർഗീസ് പാലപ്പുറം സ്വാഗതവും ട്രഷറർ ബിജു തോമസ് എന്നിവർ സംസാരിച്ചു.