പെരുമ്പാവൂർ: ഒക്കൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനാഘോഷവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. വിതരണ ഉദ്ഘാടനം മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബൈജു ആലക്കാടൻ ഉദ്ഘാടനം ചെയ്തു. കെ. പി രാജൻ, പി.എസ് രാജീവ്, കെ.സി ജിംസൻ, പി.ഒ വർഗീസ്, എം.ബി രവി, എം.വി ബാബു എന്നിവർ സംസാരിച്ചു.