പെരുമ്പാവൂർ: മർചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരിദിനം ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ശുഭ്രപതാക ഉയർത്തി ആചരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ വ്യാപാരി ദിന സന്ദേശം നൽകി. പി മനോഹരൻ , എസ് ജയചന്ദ്രൻ , എം എം റസാക്ക്, വി കെ സജീവ്, ഉഷാ ബാലൻജനറൽ സെക്രട്ടറി വി.പി.നൗഷാദ് എന്നിവർ സംസാരിച്ചു.