nilp
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷിൻ ഓഫീസിന് മുൻപിൽ ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നില്പുസമരം

കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന രണ്ടാംഘട്ട നിൽപ്പുസമരം ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി. സുധീപ്, സൈനികസെൽ കൺവീനർ പ്രസാദ്, സജീവ് തുടങ്ങിയവർ നേതൃത്വം നെൽകി .

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുക, പുനരധിവാസ പദ്ധതികൾ പൂർത്തീകരിക്കുക, നഗരമദ്ധ്യത്തിൽ നരകജീവതം അനുഭവിക്കുന്നവരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരിക്കും.