അങ്കമാലി: മണർകാട് നാലുമണിക്കാറ്റ് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം കാർ ഒഴുക്കിൽപ്പെട്ടു മരിച്ച അമലാപുരം ആട്ടോക്കാരൻ ജസ്റ്റിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ 3.45 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അമലാപുരം സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരം നടത്തി.