കൊച്ചി: എറണാകുളം ജില്ല കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മൂന്നാമത് ജില്ലാ വാർഷികം ഓൺലൈനിൽ ചേർന്നു.കനിവ് ജില്ലാ പ്രസിഡന്റ് സി.എം മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.പി പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി ഉദയൻ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചു. വാർഷിക വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ പി.എച്ച് ഷാഹുൽഹമീദ് അവതരിപ്പിച്ചു. യോഗത്തിൽ കെ.പി സലിം സ്വാഗതമാശംസിച്ചു. എൻ.വി മഹേഷ് നന്ദി പറഞ്ഞു. സി.എൻ മോഹനൻ പ്രസിഡന്റായും എം.പി പത്രോസ് വൈസ് പ്രസിഡന്റായും എം.പി ഉദയൻ സെക്രട്ടറിയായും പി.എച്ച് ഷാഹുൽഹമീദ് ഖജാൻജിയായും എൻ.വി മഹേഷ് ജോയിൻ സെക്രട്ടറി, ഡോക്ടർ മാത്യൂസും വേലിൽ ചീഫ് അഡ്വൈസർ ആയും കെ.ജി കല്പന ദത്ത, കെ.പി സലിം എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു. ഭാരവാഹികൾ ഉൾപ്പെടെ 32 അംഗ വർക്കിംഗ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു.