ആലുവ: എടത്തല പഞ്ചായത്ത് മുൻ അംഗം നൊച്ചിമ ചാലയിൽ വീട്ടിൽ സി.കെ. അബ്ദുൾ കരിം (74) നിര്യാതനായി. 1978 മുതൽ 1990 വരെ പഞ്ചായത്ത് അംഗം എന്ന നിലയിൽ പ്രവർത്തിച്ചു. നൊച്ചിമ സേവന ലൈബ്രറി ആദ്യകാല പ്രവർത്തകനും കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്നു. കൊവിഡ് പരിശോധനയ്ക്കു ശേഷം കബറടക്കും. ഭാര്യ: ഹാജറ. മക്കൾ ; ഷെമീർ, ഷൈല, ഷംല. മരുമക്കൾ : ഇസ്മായിൽ, റഷീദ്, ഹഫ്‌സ.