കൊച്ചി: കേരളം മറ്റൊരു രാജ്യമാകണമെന്നും ഭാരതഭൂപടം മാറ്റിവരക്കണമെന്നുമുള്ള സി.പി.എം സഹയാത്രികനായ ഭാസുരേന്ദ്രബാബുവിന്റെ പ്രസംഗം വിഘടനവാദമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയക്കും ഭീഷണിയായി പ്രവർത്തിക്കുന്ന സംഘടനകൾ ഭരണ രംഗത്ത് വരെ സ്വാധീനമുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ കേന്ദ്ര സർക്കാർ നേരിട്ടിടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി പി എമ്മിന്റെ പ്രവാസി സംഘടനയായ നവോദയ കൾച്ചറൽ സെന്റെറിന്റെ വെബിനാറിലാണ് പഴയ നക്സൽ നേതാവു കൂടിയായ ഭാസുരേന്ദ്രബാബു ഭരണഘടനാ വിരുദ്ധമായ ഈ പ്രസംഗം നടത്തിയത് . ഭാസുരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്യണം. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന് തോന്നിപ്പിക്കുന്ന നിരവധി പ്രചരണങ്ങൾ സി പി എം നേതാക്കൾ ഇതിന് മുൻപും നടത്തിയിട്ടുണ്ടെന്നും ബാബു പറഞ്ഞു.