തൃപ്പൂണിത്തുറ: രാമായണ മാസാചരണത്തിന്റെ പേരിൽ ശ്രീ പൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്കെതിരെ ഉയർന്ന വിമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രകാശ് അയ്യർ പ്രസ്താവനയിൽ പറഞ്ഞു.

പ്രഭാഷകരുടെ വിജ്ഞാനവും പ്രഭാഷണ ചാതുരിയും ജനകീയതയും മാത്രമാണ് മാനദണ്ഡമായി പരിഗണിച്ചത്. ക്ഷേത്ര ചൈതന്യ വർധനവിനും ആത്മീയ പുരോഗതിക്കും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.