പനങ്ങാട്: ഇ.ഐ.എ. (എൻവയോൺമെന്റ് ഇംപാക്റ്റ് അസസെസ്മെന്റ്) കരട് വിജ്ഞാപനം റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് യുവജനതാദൾ സംസ്ഥാന മദ്ധ്യമേഖല നേതൃയോഗം ആവശ്യപ്പെട്ടു.പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ അനുമതി നൽകുന്ന വിജ്ഞാപനം രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കുവാനുള്ള തീയതി കൊവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിനൽകാൻ കേന്ദ്രം തയ്യാറാവണം.കേരളസർക്കാർ വിഷയത്തിൽ മൗനം വെടിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഓൺലൈനിൽ ചേർന്ന സംസ്ഥാന മദ്ധ്യമേഖല നേതൃയോഗം യുവജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ വി.ടീ വിനീത് ഉദ്ഘാടനം ചെയ്തു. ജെ.ഡി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി.വേണുഗോപാൽ, യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം പി.ഷാജുദീൻ, ബിജുലാൽ,ബി.ഷാറോൺ കെ.സാബു എന്നിവർ സംബന്ധിച്ചു.