കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ കൊവിഡ് എഫ്.എൽ.ടി സിയിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭാവന വഴി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അശോകൻ സമാഹരിച്ച് നൽകി. പ്രവാസികളിൽ നിന്നും നാട്ടിലെ സുഹൃത്തുക്കളിൽ നിന്നുമാണ് എഫ്.എൽ.ടി സിയിലേക്ക് സാധനങ്ങൾ സമാഹരിച്ചത്. ഇതിനോടകം തന്നെ വാഷിംഗ് മെഷിൻ, റഫ്രിജറേറ്റർ, ടിവി, ബെഡ്ഷീറ്റ്, പാത്രങ്ങൾ, ടർക്കികൾ, തോർത്തുകൾ, സാനിറ്റൈസർ, സോപ്പ് , പില്ലോ , പില്ലോ കവറുകൾ തുടങ്ങി സാധനങ്ങളാണ് സമാഹരിച്ച് സെന്റർ സജ്ജമാക്കി ആരോഗ്യ വകുപ്പിനു കൈമാറിയത്.