കൊച്ചി : നഗരത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറും നഗരസഭയും വീണ്ടും റിപ്പോർട്ട് നൽകി. ഹർജികൾ വ്യാഴാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും. കാനയിലെ ചെളിനീക്കത്തിൽ ക്രമക്കേടുണ്ടെന്നാരോപിക്കുന്ന ഹർജിയും ഇതിനിടെ ഹൈക്കോടതിയിലെത്തി.
കളക്ടറുടെ റിപ്പോർട്ടിൽ നിന്ന്
ഓപ്പറേഷൻ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട പദ്ധതിയുടെ ചുമതല ഇറിഗേഷൻ വകുപ്പിന്
25 പദ്ധതികളാണ് ഇതിലുള്ളത്. ചെലവ് 15 കോടി രൂപ
എം.എൽ.എ, മേയർ തുടങ്ങിയവരുമായി നടപടികൾ ചർച്ച ചെയ്തിരുന്നു.
സാങ്കേതിക സമിതിയുടെ കൺവീനർ നഗരസഭാ എക്സിക്യൂട്ടീവ് എൻജിനീയറാണ്.
വെള്ളപ്പൊക്കത്തെക്കുറിച്ച്
തേവര - പേരണ്ടൂർ കനാലിന്റെ ശുചീകരണം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലില്ല
പനമ്പിള്ളിനഗർ, റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, കമ്മട്ടിപ്പാടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട്
ഉദയ കോളനിയിലും പി ആൻഡ് ടി കോളനിയിലും വെള്ളം കയറി
പേരണ്ടൂർ കനാലിൽ നിന്ന് വെള്ളം കായലിലേക്ക് ഒഴുകിയെത്തുന്നെന്ന് ഉറപ്പാക്കണം
കനാലിൽ തേവര, പേരണ്ടൂർ ഭാഗങ്ങളിലെ ചെളി നീക്കണം
മുല്ലശേരി കനാലും പേരണ്ടൂർ കനാലും തമ്മിലുള്ള ലെവൽ വ്യത്യാസമാണ് ഒഴുക്കിന് തടസം
മുല്ലശേരി കനാലിന്റെ 400 മീറ്റർ ഭാഗം പേരണ്ടൂർ കനാലിന്റെ നിരപ്പിൽ പുന: നിർമ്മിക്കണം
കനാൽ തുടങ്ങുന്ന ഭാഗം കായൽനിരപ്പിലും ഉയർന്നാണെന്ന നഗരസഭാ റിപ്പോർട്ട് തെറ്റാണ്
എം.ജി റോഡിലെ വെള്ളക്കെട്ട്
പേരണ്ടൂർ കനാലിലേക്കുള്ള കാനകൾ തുറക്കണം
അറ്റ്ലാന്റിസ് മുതൽ വടുതല വരെ ലിങ്ക് കനാലുകളും തുറക്കണം
തേവര പാലത്തിന്റെ ഭാഗത്തേക്കുള്ള കാനകളുടെ ഒഴുക്ക് സുഗമമാക്കണം
ഈ കാനകൾ സ്ഥിരമായി വൃത്തിയാക്കണം
കാനകൾ കായലിലേക്കും തുറക്കണം
കാനകളുടെ ശുചീകരണച്ചുമതല നഗരസഭയ്ക്ക്
പനമ്പിള്ളി നഗറിലെ വെള്ളക്കെട്ട്
കാനകൾ കോയിത്തറ കനാലുമായി ബന്ധിപ്പിക്കണം.
സ്റ്റേഡിയം ലിങ്ക് റോഡ് : കലൂർ സബ് സ്റ്റേഷൻ ഭാഗത്ത് ചങ്ങാടംപോക്ക് തോടും കാരണക്കോടം കനാലുമായി ശരിയായി ബന്ധിപ്പിക്കണം.
ബൈപ്പാസ് പരിസരങ്ങൾ : കാരിത്തോട് പുനരുദ്ധരിക്കണം.
കതൃക്കടവ് : ചിലവന്നൂരിലേക്ക് വെള്ളമൊഴുകിയെത്തുന്ന പുഞ്ചത്തോട് വൃത്തിയാക്കണം.
കൊച്ചി നഗരസഭയുടെ ചെലവ്
ചെളി നീക്കാൻ 2019 ൽ - 5,97,90,893 രൂപ
ചെളി നീക്കാൻ 2020 ൽ - 5,74, 91,200 രൂപ
കാനകളുടെ നവീകരണം - 10,84, 22, 601 രൂപ