കൊച്ചി: അമേരിക്ക ആസ്ഥാനമായുള്ള ജാക്‌സൺ പൊള്ളോക്ക്- ക്രാസ്‌നർ ഫൗണ്ടേഷന്റെ ഗ്രാൻഡിന് ചിത്രകാരൻ സിദ്ധാർത്ഥൻ അർഹനായി. 15,000 യു.എസ് ഡോളറാണ് ഒരു വർഷത്തെ കലാപ്രവർത്തനത്തിന് ഗ്രാൻഡായി ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ജനിച്ച സിദ്ധാർത്ഥൻ കഴിഞ്ഞ 35 വർഷമായി കൊച്ചിയിൽ താമസിച്ചു കൊണ്ടാണ് കലാപ്രവർത്തനം നടത്തുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇതിനോടകം നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കേരള ലളിത കലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിലെ ചിത്രകലാ വിഭാഗം മേധാവിയായിരുന്നു.