കൊച്ചി: സംവരണ വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ സീറോ മലബാർ മാതൃവേദി പ്രതിഷേധിച്ചു.
രജിസ്റ്റർ വിവാഹിതരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണ്ടെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല. വ്യവസ്ഥ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവരരുത്. .
ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. വിൽസൺ എലുവത്തിങ്കൽകൂനൻ, റോസിലി പോൾ തട്ടിൽ, ടെസി സെബാസ്റ്റ്യൻ, അന്നമ്മ ജോൺ തറയിൽ, റിൻസി ജോസ്, ബീന ബിറ്റി, മേഴ്‌സി ജോസ് എന്നിവർ സംസാരിച്ചു.