വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണബാങ്ക് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, ടി എച്ച്. എസ്.എൽ.സി, എച്ച്.എസ്.ഇ, വി. എച്ച്.എസ്.ഇ പരീക്ഷകളിൽ ആദ്യ ശ്രമത്തിൽ തന്നെ എല്ലാവിഷയങ്ങൾക്കും ബി ഗ്രേഡോ അതിന് മുകളിലോ (ബി,ബിപ്ലസ്,എ,എ പ്ലസ്) ഗ്രേഡോടുകൂടിയും 10,12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും 60ശതമാനം മാർക്കോ (സ്റ്റേറ്റ്‌സിലബസിലെ എ ഗ്രേഡിന് തുല്യം) അതിന് മുകളിലോ നേടി മികച്ച വിജയം കൈവരിച്ച ബാങ്ക് മെമ്പർമാരുടെ മക്കളായ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ്/പ്രോത്സാഹന സമ്മാനം നൽകുന്നു. അപേക്ഷകൾ ഈ മാസം 25 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക ബാങ്ക് ഹെഡ്ഓഫീസ്/ബ്രാഞ്ചുകളിലെ നോട്ടീസ്‌ ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയിൽ പഞ്ചായത്ത്, വാർഡ് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.