കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റ് വ്യാപാര ദിനാഘോഷം നടത്തി. പ്രസിഡന്റ് കെ.എസ് മാത്യു പതാക ഉയർത്തി. വ്യാപാരികൾക്കും ഇതര തൊഴിലാളികൾക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ വിതരണം ചെയ്തു. സെക്രട്ടറി എം.ഐ ബാബു, ട്രഷറർ പി.വി ഐസക് ജില്ലാ കമ്മിറ്റി അംഗം പി.എം പൗലോസ് എന്നിവർ സംബന്ധിച്ചു.