കൊച്ചി: കരിപ്പൂരിൽ വിമാനപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയത് പോലെ രാജമലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ സഹായം നൽകണമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസൻ, ജനറൽ സെക്രട്ടറി ഷോൺ ജോർജ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരേദിവസം നടന്ന രണ്ടപകടങ്ങളിൽ വിമാനപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും പെട്ടിമുടിയിലെ ഉരുൾ പൊട്ടലിൽ മരിച്ചവർക്ക് അഞ്ചു ലക്ഷവും നൽകുന്നത് വിവേചനമാണ്. മുഖ്യമന്ത്രി രണ്ടു തരം പൗരൻ മാരെ സൃഷ്ടിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.