തൃക്കാക്കര : കൊവിഡ് രോഗികൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സാമഗ്രികൾ സംഭാവന നൽകി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.എ അനീഷ് കളക്ഷൻ സെന്റർ നോഡൽ ഓഫീസർ കൂടിയായ സർവെ ഡെപ്യൂട്ടി ഡയറക്ടർ എം എൻ അജയകുമാറിന് സാമഗ്രികൾ കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, സമരസമിതി ജില്ലാ കൺവീനർ ഹുസൈൻ പതുവന, സിവിൽ സ്റ്റേഷൻ മേഖല സെക്രട്ടറി എ ജി അനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.