kana-and-road-
മർത്തോമ ചർച്ച് റോഡിനു സമീപത്തെ തോട്ടിൽ നിന്നും മലിനജലം വീടുകളിലേയ്ക്ക് ഒഴുകുന്നു.

പറവൂർ: തോട്ടിലെ മലിനജലം വീടുകളിലും പരിസരത്തും ഒഴുകിയെത്തുന്നു. പറവൂർ നഗരസഭ അഞ്ചാം വാർഡ് മാർത്തോമ ചർച്ച് റോഡിലെ വീട്ടുകരാണ് ഇതുമൂലം ദുരിതത്തിലായത്. മലിനജലം പരിസരത്താകെ പരന്നതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കെ.എം.കെ കവലയിൽ നിന്ന് ആരംഭിച്ച് പറവൂർ പുഴയിൽ അവസാനിക്കുന്ന തോടാണാണ് ഇതിലൂടെ ഒഴുകുന്നത്. തോടിനു മുകളിൽ കുറച്ചു ഭാഗത്തു സ്ലാബുകൾ ഇട്ടിട്ടുണ്ട്. ഈ ഭാഗത്തുൾപ്പടെ തോട് ശുചീകരിച്ചിട്ട് നാളേറെയായി. തോടിനു കുറുകെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്നുണ്ട്. ഇതിനാൽ തോട്ടിലൂടെ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നില്ല. മാലിന്യങ്ങൾ ഉൾപ്പെടെ പൈപ്പിൽ തടഞ്ഞു കിടക്കുന്നു. തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു നീരൊഴുക്കു സുഗമമമാക്കണമെന്ന് ആവശ്യപ്പെട്ടു മാർത്തോമ ചർച്ച് റോഡ് റസിഡന്റ്സ് അസോസിയേഷൻ പലതവണ നഗരസഭയിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.